ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഇന്നു പുലർച്ചെ 5:36നാണ് ഭൂചലനമുണ്ടായത്.......
രാഷ്ട്രീയത്തിൽ വ്യക്തികളുടെ പ്രവേശനം പലപ്പോഴും കൃത്യമായ ഒരു ദിശയിലായിരിക്കണമെന്നില്ല. ചിലർ പ്രാദേശിക തലത്തിൽ പ്രവർത്തിച്ചു ദേശീയ രാഷ്ട്രീയത്തിലേക്കുയരുമ്പോൾ, ചിലർ നേരിട്ട് ദേശീയ തലത്തിലേക്ക് കടന്നു വരുന്നു. ......
ന്യൂഡെൽഹി : നാഷണൽ പേയ്മെന്റ് കോര്‍പറേഷനെ (എൻ.പി.സി.) മുന്നിൽ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത് സ്വകാര്യബാങ്കുകൾക്ക് കാശടിക്കാനുള്ള തന്ത്രമാണോ? ചോദ്യം ശക്തമാവുകയാണ്. ഇന്ന് പുലര്‍ച്ചെ 12.00 മുതൽ രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിബന്ധകൾ നിലവിൽ വന്നിരിക്കുകയാണ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.......
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, ആറിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.
ചെലവുകൾ നിയന്ത്രിക്കണം. സഹോദരങ്ങളുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കാനാകും. ......
ദോഹ: കേരള ബ്ലാസ്റ്റേഴ്സ് മുൻ ഹെഡ് കോച്ചും പ്രശസ്ത സെർബിയൻ പ്രൊഫഷണൽ ഫുട്ബോൾ മാനേജരുമായ ഇവാൻ വുകോമനോവിച്ച് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. ഗ്രാൻഡ് മാളിന്റെ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ. ......
കൊച്ചി: കോസ്റ്റ് ഗാർഡ് വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന സൈക്കിൾ റാലി കേരള അതിർത്തിയിലെത്തി. 20 പേരടങ്ങുന്ന സംഘം പശ്ചിമതീരം വഴിയാണ് നീങ്ങുന്നത്. തീരസുരക്ഷയും ദേശീയബോധവും ഉയർത്തുകയാണ് പര്യടനത്തിൻ്റെ ലക്ഷ്യം. കേന്ദ്രഭരണ പ്രദേശമായ ദാമനിൽ നിന്ന് ഫെബ്രുവരി രണ്ടിന് പുറപ്പെട്ട സൈക്കിൾ പര്യടനം ഇതിനകം മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നു പോയി.
പര്യടനത്തിൻ്റെ ഭാഗമായി തീരദേശ നിവാസികളുമായി സംഘാംഗങ്ങൾ ആശയ വിനിമയം നടത്തി. ......
കൊച്ചി: വിദ്യാർഥി കാലഘട്ടം മുതൽ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിൻ്റെ വികസനത്തിന് തടസം നിന്നിട്ടുള്ളയാളാണ് ഇന്നത്തെ വ്യവസായ മന്ത്രിയെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയും സീ പ്ലെയ്ൻ പദ്ധതിക്കും സ്വാശ്രയ കോളേജുകൾക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്.
സർക്കാർ ജീവനക്കാർക്ക് പോലും അവകാശങ്ങൾക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. ......
ചേർത്തല: ചേർത്തല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും വയലാർ എട്ടുപുരയ്ക്കൽ, കളവംകോടം -ഒളതല- വളമംഗലം - തോപ്പുംപടി ബസ് സർവ്വീസുകൾ കൃഷി മന്ത്രി പി.പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. ......

കൊച്ചി : സീറോ മലബാർ സഭ എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി അംഗങ്ങൾ മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനിയെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. പതിനഞ്ചിന ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറി.സഭ സിനഡ് ഏകകണ്ഠമായി തീരുമാനിച്ച് മാർപാപ്പയുടെ അംഗീകാരം ലഭ്യമായ ഏകീകൃത കുർബാന ക്രമം മേജർ അതിരൂപതയിൽ ഒരു തരത്തിലുമുള്ള സമവായം ഇല്ലാതെ പ്രാവർത്തികമാക്കണം.വലിയ നോമ്പിൻ്റെ മുന്നോടിയായി വരുന്ന പേത്തർത്താ ദി മായ മാർച്ച് 2 മുതൽ സമ്പൂർണ്ണമായി നടപ്പിലാക്കണം.സഭയുടെ വിലക്കുകൾ ലംഘിച്ച് സ്ഥിരമായി സമൂഹമദ്ധ്യത്തിൽ സഭയെ കളങ്കപ്പെടുത്തുന്ന വൈദീകർക്കെതിരെയുള്ള നടപടികൾ ശക്തമാക്കണം.കൂടാതെ സഭയേയും സിനഡിനേയും അനുസരിക്കാതെ സ്സ്പെൻഷനിലും മറ്റ് സഭ വിലക്കുകളും നേരിട്ടിട്ടുള്ള പുരോഹിതർ സഭയുടെ നിയമമനുസരിച്ചും കാനോനികനിയമങ്ങൾ അംഗീകരിച്ച് കൊണ്ട് പൂർണ്ണമായും ഏകീകൃത കുർബാന അർപ്പിക്കുവാൻ തയ്യാറായാൽ അവരുടെ പേരിലുള്ള ശിക്ഷ നടപടികൾ മരവിപ്പിക്കുന്നതിനും കാത്തലിക്ക് നസ്രാണി അസോസിയേഷൻ എതിരല്ല.കുർബാന മധ്യേ ബലിയർപ്പിച്ചിരുന്ന വൈദികനെ അക്രമികളെ കൊണ്ട് മർദ്ധിക്കാൻ നേതൃത്വം കൊടുത്ത വൈദീകനെ സഭയിൽ നിന്ന് പുറത്താക്കണം.ബിഷപ്പ് ഹൗസിൽ നുഴഞ്ഞ് കയറിയ 21 വൈദീകർക്കെതിരെയുള്ള നടപടികൾ ശിക്ഷ നടപടികൾ സഭ എത്രയും വേഗം നടപ്പിലാക്കണം.അതിരൂപത കൂരിയ അംഗങ്ങളെ മാറ്റുകയോ വിമത വൈദീകരെ കൂരിയായിൽ നിയമിച്ച് കൊണ്ട് നിലവിലെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇടവരരുത്.സഭയോടെപ്പം ഏകീകൃത കുർബാനക്ക് വേണ്ടി നിലകൊള്ളുന്ന വിശ്വാസികളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിക്കണം.സഭവിരുദ്ധ സംഘടനകളുമായി ഒരു വിധത്തിലുള്ള ഒത്ത് തീർപ്പ് ഫോർമുല ഉണ്ടാക്കി സഭയോടെപ്പം നിലയുറപ്പിച്ച് നിൽക്കുന്ന വിശ്വാസികളെ വഞ്ചിതരാക്കരുത്.പ്രശ്നപരിഹാര ഭാഗമായി വിമതരെ കൂടി പരിഗണിക്കുന്നതിൻ്റെ ഭാഗമായി തെറ്റ് തിരുത്തി സഭയോടൊപ്പം സഞ്ചരിക്കാൻ അവർ മുന്നോട്ട് വന്നാൽ കാലക്രമണേ അതിരൂപതയിൽ നിന്ന് ഒരു മെത്രാൻ പ്രാതിനിത്യം ഉറപ്പാക്കുന്നത് പരിഗണിക്കുന്നതിൽ തെറ്റില്ല.സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ പേത്തർത്താ ദിനമായ മാർച്ച് രണ്ടിന് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും, മാർ ജോസഫ് പാംപ്ലാനി മെത്രാനും സംയുക്തമായി സിനഡ് കുർബാന അർപ്പിക്കണം.കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾക്ക് പേത്തർത്താ ദിനം മുതൽകുർബാന സൗകര്യം ഒരുക്കിതരണം.അടുത്തസിനഡിൽ എല്ലാ രൂപതകളിൽ നിന്ന് അൽമായരുടെ പ്രാതിനിത്യം സിനഡിൽ ഉറപ്പാക്കണം.പുനസംഘടിപ്പിച്ചവൈദീക സമിതിയിൽ സഭവിലക്കുള്ള പുരോഹിതരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണം.അതിരൂപതയുടെ പരിധിയിൽ വരുന്ന കൊരട്ടി, കാഞ്ഞൂർ, മലയാറ്റൂർ, ഇടപ്പള്ളി എന്നീ പള്ളികളിലെ സാമ്പത്തിക തിരിമറിയെകുറിച്ച് സമഗ്രമായ അന്വേഷണം സഭ നടത്തണം.തിരുസഭക്ക് എതിരെ കലാപ ആഹ്വാനം ചെയ്യുന്നവരെ കാനോനികനിയമം അനുസരിച്ച് കടുത്ത ശിക്ഷ നടപടിക്ക് വിധേയരാക്കണം.അച്ചടക്കമില്ലാത്ത വിമത വൈദികരേ മാറ്റി മറ്റ് ഇതര രൂപതകളിൽ നിന്നുള്ള വൈദീകരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക പള്ളികളിലും സഭയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും നിയമിക്കണമെന്നത് ഉൾപ്പെടെയുള്ള പതിനഞ്ചിന ആവശ്യങ്ങളാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ചെയർമാൻ ഡോ. ......